News Desk

2021-05-30 01:13:37 pm IST
ദോഹ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയ്ക്ക് സഹായവുമായി ഖത്തറിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ഉരീദു. കൊവിഡ് പോരാട്ടം നടത്തുന്ന രാജ്യത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി  50 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ഇന്ത്യയ്ക്ക് കെമാറി.

ഉരീദു ചീഫ് കൊമേഴ്യല്‍ ഉദ്യോഗസ്ഥന്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് ബിന്‍ നാസര്‍ അല്‍താനി ദോഹയിലെ ഇന്ത്യന്‍ എംബസി പ്രതിനിധിക്കാണ് സംഭാവന കൈമാറിയത്. ഖത്തറിന് ഇന്ത്യയുമായി ശക്തമായ സുസ്ഥിരമായ ഒരു ബന്ധമുണ്ട്. കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യ ശക്തമായ പോരാട്ടം നടത്തുന്നതിനാല്‍ രാജ്യത്തെ പിന്തുണയാക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം  ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

മഹാമാരിയുടെ ആഘാതത്തില്‍ നിന്ന് രാജ്യത്തിന് കരകയറാന്‍ കഴിയുന്ന നിരവധി  അന്താരാഷ്ട സഹായ പദ്ധതികള്‍ എത്രയും വേഗം ആശ്വാസം നല്‍കുമെന്ന്പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top