Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ: ഉപഭോക്താക്കൾ  തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തറിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ കമ്പനി ഉരീദു മുന്നറിയിപ്പ് നൽകി. കമ്പനിയുമായി ബന്ധപ്പെട്ട തട്ടിപ്പികൾ കണ്ടെത്തിയാൽ അധികൃതരെ വിവരമറിയിക്കണമെന്നും കമ്പനി അറിയിച്ചു. 

ആധുനിക കാലത്തെ തട്ടിപ്പുകാർ വിവരങ്ങൾ  ചോർത്തുന്നതിന്  നൂതനവുമായ രീതികൾ ഉപയോഗിക്കുന്നുവെന്നും ഇത്തരത്തിൽ വ്യക്തിഗത വിവരങ്ങൾ‌ ആവശ്യപ്പെട്ട് ഉപയോക്താക്കൾ‌ക്ക്  SMS, വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ‌, ഇമെയിലുകൾ‌, ഫോൺ‌ കോളുകൾ‌ എന്നിവ ഓപ്പറേറ്ററിൽ‌ നിന്നും ലഭിക്കുന്നവെന്ന്  കണ്ടെത്തിയെന്നും അതിനാൽ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും കമ്പനി പറയുന്നു.

ഫോൺ കോൾ, എസ്എംഎസ്, അല്ലെങ്കിൽ ഇമെയിൽ വഴി ഉപഭോക്താക്കളിൽ നിന്ന് വ്യക്തിപരമായ വിശദാംശങ്ങളൊന്നും ഉരീദു  ആവശ്യപ്പെടില്ലെന്നും ഇത്തരം തട്ടിപ്പ് കണ്ടെത്തിയാൽ  111 എന്ന നമ്പറിലേക്ക് വിളിക്കുക അല്ലെങ്കിൽ  4414 4414 എന്ന വാട്ട്‌സ്ആപ്പ് നമ്പർ വഴി  ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.

4414 4414 എന്ന നമ്പർ ഉരീദുവിന്റെ ഔദോഗിക വാട്ട്‌സ്ആപ്പ് നമ്പർ ആണെന്നും ഉപയോക്താക്കൾ ഇത് പ്രയോജനപ്പെടുത്തണമെന്നും ഉരീദു അറിയിച്ചു.

Top