News Desk

2021-05-24 10:59:07 am IST

ദോഹ: ഖത്തറില്‍ വാഹനങ്ങളുടെ റോഡ് പെര്‍മിറ്റ് പുതുക്കുന്നതിന് വാഹന പരിശോധന നടത്തുന്ന വുഖൂദിന്റെ ഫഹസ് കേന്ദ്രങ്ങള്‍ ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ പ്രവര്‍ത്തിക്കും. 

അല്‍ മ്സ്റൂറ, മിസൈമിര്‍, വാദി ബനാത്, അല്‍ വക്റ, അല്‍ വുകൈര്‍, അല്‍ ഷഹാനിയ, അല്‍ ഇഖ്ദ എന്നിവിടങ്ങളിലാണ് ഫഹസ് കേന്ദ്രങ്ങളുള്ളത്.

വൈകുന്നേരം 5.30 മുതല്‍ മിസൈമിര്‍, വാദി അല്‍ ബനാത് എന്നീ കേന്ദ്രങ്ങളിലെ പ്രവേശന കവാടം അടക്കും. മറ്റ് കേന്ദ്രങ്ങലായ അല്‍ മ്സ്റൂറ, അല്‍ വക്റ, അല്‍ വുകൈര്‍, അല്‍ ഷഹാനിയ, അല്‍ ഇഖ്ദ എന്നിവിടങ്ങളില്‍ 5.45 വരെ പ്രവേശനം അനുവദിക്കും.

ഷമാലിലുള്ള മൊബൈല്‍ സ്റ്റേഷന് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ ഏഴു മണി മുതല്‍ ഉച്ചക്ക് 12 വരെ പ്രവര്‍ത്തിക്കും. പ്രവേശന കവാടം 11.45-ന് അടക്കും.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top