2019-07-31 08:44:38am IST
ദോഹ:ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) ആംബുലേറ്ററി പരിചരണ കേന്ദ്രത്തിൽ കണ്ണ് ചികിത്സാ വകുപ്പിന്റെ ഒപി ക്ലിനിക്കുകളുടെ പ്രവർത്തനം ഓഗസ്റ്റ് 4ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. റുമൈല, ഹമദ് ജനറൽ ആശുപ്രത്രി എന്നിവിടങ്ങളിലെ കണ്ണ് ചികിത്സാ ക്ലിനിക്കുകളുടെ പ്രവർത്തനങ്ങളാണു ആംബുലേറ്ററി പരിചരണ കേന്ദ്രത്തിലേക്കു മാറ്റിയത്. 

റുമൈലയിലെ കണ്ണ് ശസ്ത്രക്രിയാ സേവനങ്ങളും ഹമദ് ജനറൽ ആശുപത്രിയിലെ ഔട്ട്‌പേഷ്യന്റ് സേവനങ്ങളുമാണു പുതിയ കേന്ദ്രത്തിലേക്കു മാറുന്നത്. ആംബുലേറ്ററി പരിചരണ കേന്ദ്രത്തിന്റെ ആറാമത്തെ നിലയിലാണ് ഒപി ക്ലിനിക്കുകളുടെ പ്രവർത്തനം. രണ്ടാം നിലയിലാണു ശസ്ത്രക്രിയ തിയറ്ററുകൾ. എന്നാൽ ഹമദ് ജനറൽ ആശുപത്രിയിലെ കണ്ണ് ചികിത്സാ ക്ലിനിക്കിലെ അടിയന്തര വിഭാഗത്തിന്റെ പ്രവർത്തനം തുടരും.

ഖത്തർ പുനരധിവാസ ഇൻസ്റ്റിറ്റ്യൂട്ടിലാണു കിടത്തി ചികിത്സാ രോഗികൾക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത് . ഇരു കേന്ദ്രങ്ങളും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട്.

Top