അബുദാബി: മലയാളികളുള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് നിങ്ങളുടെ സ്വപ്നങ്ങള്‍ സഫലമാക്കാനുള്ള അവസരങ്ങളുമായി വീണ്ടുമെത്തുന്നു. ഈ ഫെബ്രുവരിയില്‍ രണ്ടുപേര്‍ക്കാണ് വന്‍ തുകയുടെ സമ്മാനം സ്വന്തമാക്കാനുള്ള അവസരം ബിഗ് ടിക്കറ്റ് നല്‍കുന്നത്. ഇതിന് പുറമെ മറ്റ് നിരവധി ക്യാഷ് പ്രൈസുകളും ഡ്രീം കാര്‍ പ്രൊമോഷനിലൂടെ ആഢംബര കാറും ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനമായി ലഭിക്കുന്നു.
ഡ്രീം 12 മില്യന്‍ പ്രൊമോഷനുമായാണ് ഫെബ്രുവരിയില്‍ ബിഗ് ടിക്കറ്റ് എത്തുന്നത്. ഒന്നാം സമ്മാനമായി 12 മില്യന്‍ ദിര്‍ഹമാണ് ലഭിക്കുന്നത്. കൂടാതെ രണ്ടാം സമ്മാനം ലഭിക്കുന്നവര്‍ക്ക് ഒരു മില്യന്‍ ദിര്‍ഹവും സ്വന്തമാക്കാം. ഇതിന് പുറമെ മറ്റ് നാല് ക്യാഷ് പ്രൈസുകളും ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യശാലികളെ കാത്തിരിക്കുന്നു. ഡ്രീം കാര്‍ പ്രൊമോഷനിലൂടെ ബി.എം.ഡബ്ല്യു ്വ4 എസ് ഡ്രൈവ് 2021 മോഡല്‍ കാറാണ് വിജയിയാകുന്നയാള്‍ക്ക് നല്‍കുന്നത്. ഈ അവസരം പാഴാക്കാതെ എത്രയും വേഗം നിങ്ങളുടെ ടിക്കറ്റുകള്‍ സ്വന്തമാക്കൂ.
നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ടിക്കറ്റ് വില. രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. ബിഗ് ടിക്കറ്റ് വെബ്സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലുള്ള കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകള്‍ വാങ്ങാം. നറുക്കെടുപ്പിന് പുറമെ ഓണ്‍ലൈനായും സ്റ്റോറുകള്‍ വഴിയും നിരവധി മത്സരങ്ങളും ആകര്‍ഷകമായ സമ്മാനങ്ങളും ബിഗ് ടിക്കറ്റ് നല്കുന്നു.
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് സ്കൈപാര്ക്ക് പ്ലാസ കൗണ്ടര്‍ സന്ദര്‍ശിച്ച് ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ രണ്ട് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ക്ലോ മെഷീന് ഗെയിം കളിക്കാനുള്ള യോഗ്യത ലഭിക്കുന്നു. സ്മാര്‍ട്ട്ഫോണുകള്‍, ഗോള്‍ഡ് വൗച്ചറുകള്‍, ടാബ്ലറ്റ്, ബ്ലൂടൂത്ത് സ്പീക്കറുകള്‍, ഹെഡ്ഫോണുകള്, സൗജന്യ ബിഗ് ടിക്കറ്റ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സമ്മാനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
ഗ്രാന്റ് പ്രൈസായ 12 മില്യന്‍ ദിര്‍ഹത്തിന് പുറമെ രണ്ടാം സമ്മാനമായി 10 ലക്ഷം ദിര്‍ഹവും മൂന്നാം സമ്മാനമായി ഒരു ലക്ഷം ദിര്‍ഹവും വിജയികള്‍ക്ക് ലഭിക്കുന്നു. 80,000 ദിര്‍ഹമാണ് നാലാം സമ്മാനം. അഞ്ചാം സമ്മാനം 60,000 ദിര്‍ഹവും ആറാം സമ്മാനം 40,000 ദിര്‍ഹവുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി +971 2 019 244 എന്ന ഹെല്പ്പ്ലൈന് നമ്പരില്‍ ബന്ധപ്പെടുക.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക