തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വാചകം പുറത്തിറക്കി യുഡിഎഫ്. 'നാട് നന്നാകാന്‍ യു.ഡി.എഫ്' എന്നതാണു പ്രചാരണ വാചകം.
എല്ലാ മേഖലകളിലും തകര്‍ന്ന സംസ്ഥാനത്തെ കര കയറ്റുക എന്ന ലക്ഷ്യത്തിലാണ് പ്രചാരണ വാചകം മുന്നോട്ടുവയ്ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന പോസിറ്റീവ് ആയ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതും ക്യാംപെയ്നിലുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ഐശ്വര്യമുള്ള കേരളത്തെ സൃഷ്ടിച്ചെടുക്കാനുള്ള ദൗത്യമാണ് യു.ഡി.എഫ് ഏറ്റെടുത്തിരിക്കുന്നത്. ഐശ്വര്യ കേരളം, ലോകോത്തര കേരളം എന്ന പേരില്‍ ഒരു പ്രകടന പത്രിക കൂടി തയാറാക്കുന്നുണ്ടെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക