Breaking News
ഒമാനിൽ 2024ഓടെ പൂർണ 5G സേവനം ലഭിക്കും | കൊറോണ വൈറസ് ഭീതിയിൽ കൂടുതൽ ഫ്ലൈറ്റുകൾ ദുബായ് നിർത്തലാക്കി | ഡല്‍ഹി സംഘർഷം : കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി രജനീകാന്ത് | ലഘുഭക്ഷണ പാക്കറ്റുകളിൽ ഖത്തറിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത് കസ്റ്റംസ് പിടികൂടി | ദുബായ് ബസ്സുകൾ കൂടുതൽ സ്മാർട്ടാവുന്നു | കൊറോണ; ഇറാൻ പൗരന്മാരോട് ഖത്തറിലേക്ക് പ്രവേശിക്കേണ്ടെന്ന് എംബസി | ഖത്തർ അമീറിന്റെ വിദേശ പര്യടനങ്ങൾ വിജയകരമെന്ന്‌ പ്രധാനമന്ത്രി | കൊറോണക്ക് മരുന്ന് കണ്ടു പിടിച്ചെന്ന് പ്രഖ്യാപിച്ചു കുവൈത്തി വൈദ്യൻ രംഗത്ത് | ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗം പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതി ബെഞ്ചിൽ മാറ്റം | അൽ ഖോർ ഫാമിലി പാർക്ക് പ്രവർത്തന സമയം നീട്ടുന്നു |
2019-07-02 10:40:43am IST
ദോഹ∙ദേശീയ അവയവ ദാന ബോധവൽക്കരണ ക്യാംപെയ്‌ന്റെ ഭാഗമായി ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) 012 ൽ ആരംഭിച്ച ഓർഗൻ ഡോണർ റജിസ്ട്രിയിൽ നിലവിൽ 3,70,000 ദാതാക്കളാണുള്ളത്. പ്രതിദിനം അംഗമാകുന്നവരുടെ എണ്ണം 300 നും 500 നും ഇടയിലാണ്.അവയവ ദാനം ജീവിതദാനം എന്ന സന്ദേശവുമായി നടക്കുന്ന സജീവ  ബോധവൽക്കരണമാണു ദാതാക്കളുടെ എണ്ണം വർധിപ്പിക്കുന്നത് എന്ന് ക്യാംപെയ്ൻ ഡയറക്ടർ ഡോ.അസ്മ അൽ അബ്ദുൽഘാനി.

എച്ച്എംസിയുടെ വാർഷിക അവയവ ദാന  ക്യാംപെയ്ൻ റമസാനിലാണ് ആരംഭിച്ചത്. ഷോപ്പിങ് മാളുകൾ ഉൾപ്പെടെ രാജ്യത്തെ 14 കേന്ദ്രങ്ങളിലായി തുടരുന്ന ക്യാംപെയ്ൻ ഡിസംബറിൽ സമാപിക്കും. ക്യാംപെയ്‌നിന്റെ തുടക്കം മുതൽ കഴിഞ്ഞ ആഴ്ച വരെ മാത്രം കാൽ ലക്ഷത്തോളം പേരാണ് റജിസ്റ്റർ ചെയ്തത്.
Top