News Desk

2021-06-10 02:40:52 pm IST

ദോഹ: മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഖത്തറിലെ ഉം സലാലില്‍ അണുവിമുക്ത കാംപയിന്‍ സംഘടിപ്പിച്ചു. ഉം സലാലിലെ പ്രധാന നിരത്തുകള്‍, പൊതു ഇടങ്ങള്‍, ബസ് സ്റ്റോപ്പുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് കഴിഞ്ഞ ദിവസം മുനിസിപ്പാലിറ്റിയുടെ ട്രക്കുകള്‍ ഉപയോഗിച്ച് അണു വിമുക്തമാക്കിയത്. 

ബലദിയയിലെ ജീവനക്കാര്‍ ഈ ഉദ്യമത്തിന് നേതൃത്വം നല്‍കി. ഖത്തര്‍ പരിസ്ഥിതി മന്ത്രാലയമാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററില്‍ ചിത്രങ്ങള്‍ സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഉം സലാല്‍ മുഹമ്മദ്, അല്‍-ഖരൈയ്യത്ത് പ്രദേശങ്ങളിലെ പ്രാണികളെയും എലികളെയും മറ്റു ജീവികളുടെയും വ്യാപനം തടയുക എന്നതാണ് ഈ കാംപയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ ട്വിറ്ററില്‍ പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top