2019-09-14 07:53:13pm IST

കാബൂള്‍ : ഭീകരന്‍ ഒസാമാ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി വൈറ്റ് ഹൗസിന്റെ സ്ഥിരീകരണം. അഫ്ഗാന്‍-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ഭീകര വിരുദ്ധ വേട്ടയിലാണ് അല്‍-ഖൈ്വദ നേതാവും ഒസാമ ബിന്‍ ലാദന്റെ മകനുമായ ഹംസ കൊല്ലപ്പെട്ടതെന്ന് ട്രംപ് ഭരണകൂടം പ്രസ്താവനയില്‍ വ്യക്തമാക്കി.

2018 ലാണ് ഹംസയുടെ അവസാനത്തെ പരസ്യ പ്രസ്താവന അല്‍ ഖൈ്വദയുടെ പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയത്.

ഒസാമയുടെ മരണത്തിന് ശേഷം ഹംസയായിരുന്നു അല്‍-ഖൈ്വദയെ നിയന്ത്രിച്ചിരുന്നത്. വിവിധ തീവ്രവാദ ഗ്രൂപ്പുകളെ ആസൂത്രണം ചെയ്യാനും കൈകാര്യം ചെയ്യാനും ഹംസ ബിന്‍ ലാദന് ഉത്തരവാദിത്തമുണ്ടായിരുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറയുന്നു.

Top