News Desk

2021-03-23 09:05:44 pm IST
ദോഹ: ഖത്തറില്‍ റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ ഊദ് സുഗന്ധ ദ്രവ്യങ്ങള്‍ വിപണിയില്‍ എത്തി തുടങ്ങി. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുടുംബങ്ങള്‍ ഇപ്പോള്‍ തന്നെ റമദാനിലേക്കുള്ള സാധന സാമഗ്രികള്‍ ശേഖരിക്കുന്ന തിരക്കുകളിലാണ്. 

കംബോഡിയയില്‍ നിന്നുള്ള ഊദിനാണ് ഖത്തറില്‍ ഏറ്റവും അധികം ആവശ്യക്കാരുള്ളത്. സിലോണ്‍, മലേഷ്യ, മൊറോക്കോ, ഇന്ത്യ എന്നിവടങ്ങളില്‍ നിന്നടക്കം ഖത്തറിലേക്ക് ഊദ് സാമഗ്രികള്‍ എത്തിച്ചേരുന്നുണ്ട്. 

അറബ് രാഷ്ട്രങ്ങളില്‍ റമദാന്‍ ആഗമനത്തിന്റെ പ്രതീകമായാണ് ഊദ് ഉപയോഗം കണക്കാക്കപ്പെടുന്നത്. രാജ്യത്തെ സമൂഹ മാധ്യമ ഉപഭോക്താക്കളും ഖത്തറിലെ വിപണിയില്‍ ഊദ് സാമഗ്രികള്‍ വലിയ രീതിയില്‍ എത്തിച്ചേര്‍ന്നത് വ്യാപകമായ രീതിയില്‍ ഷെയര്‍ ചെയ്തിട്ടിട്ടുണ്ട്. ഗുണമേന്മ അനുസരിച്ച്  ഒരു കിലോഗ്രാമിന് 50 റിയാല്‍ മുതല്‍ 200 റിയാല്‍ വരെയാണ് വിപണിയില്‍ ഈടാക്കി വരുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top