News Desk

2021-07-26 11:21:57 am IST
ഇസ്ലാമാബാദ്: മുന്‍ പാക് അംബാസിഡര്‍ ഷൗക്കത്ത് മുക്കദാമിന്റെ മകള്‍ നൂര്‍ മുക്കദത്തിന്റെ കൊലപാതകത്തില്‍ ജനരോഷം ശക്തമാകുന്നു. ജൂലൈ 20നാണ് നൂറിനെ ഇസ്ലാമാബാദിലെ ഫ്ളാറ്റിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നൂറിന്റേത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന ആരോപണമുയരുകയാണ്.

അറസ്റ്റ് ചെയ്ത പ്രതികളിലൊരാളായ സഹീര്‍ സാക്കിര്‍ നൂറിനെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് പൊലീസ് കണ്ടെത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇയാളുടെ മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇതേതുടര്‍ന്ന് സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണ് ഭരണകൂടം ഉറപ്പുനല്‍കുന്നത് എന്ന് ചോദിച്ച് ജനം തെരുവിലിറങ്ങിയിരിക്കുകയാണ്.

സംഭവത്തില്‍ പാക് ഭരണകൂടത്തെ വിമര്‍ശിച്ച് രാജ്യത്തെ മനുഷ്യവകാശ വകുപ്പ് മന്ത്രിയായ ഷിറീന്‍ മസാരി രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ ഏത് നിമിഷവും ആക്രമിക്കപ്പെടാവുന്ന സാഹചര്യമാണ് പാകിസ്ഥാനിലേതെന്ന് അവര്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top