News Desk

2021-04-13 10:07:54 am IST

കണ്ണൂര്‍: മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഒത്തുചേരുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ഗൂഢാലോചന നടത്തി എന്ന് സംശയിക്കുന്ന രീതിയിലുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

കൊലപാതകം നടക്കുന്നതിന് ഏതാനും മിനുട്ട് മുമ്പുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. മന്‍സൂറിന്റെ വീട്ടിലേക്ക് പോവുന്ന ഇടവഴിയുടെ തൊട്ടു മുമ്പിലുള്ള സി.സി.ടി.വി ദൃശ്യങ്ങളാണിത്.

സി.പി.ഐ.എം പ്രാദേശിക നേതാക്കള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ അവിടെ ഒത്തു കൂടുന്നതും മൊബൈല്‍ ഫോണില്‍ മറ്റ് പലരെയും വിളിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

എന്നാല്‍ ദൃശ്യങ്ങളിലുള്ള ആളുകളെ ചോദ്യം ചെയ്യുകയോ പ്രതിചേര്‍ക്കുകയോ ചെയ്തില്ലെന്നാണ് മന്‍സൂറിന്റെ കുടുംബാംഗങ്ങളുടെ ആരോപണം. സംശയാസ്പദമായ ഒട്ടേറെ കാര്യങ്ങള്‍ വ്യക്തമാകുന്നുണ്ടെന്ന് മന്‍സൂറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top