News Desk

2022-01-14 08:59:05 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 1,149 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം. ഇതില്‍ മാസ്‌ക് ധരിക്കാത്തതിനാണ് 603 പേരെ അറസ്റ്റ് ചെയ്തത്. കൂടാതെ 532 പേരെ സുരക്ഷിത ശാരീരിക അലകം പാലിക്കാത്തതിനും, ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് 14 പേരെയും പിടികൂടിയിട്ടുണ്ട്. 

നിയമലംഘകരെ തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു. ഖത്തറില്‍ മൂന്നാം തരംഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

ആശുപത്രികള്‍, പള്ളികള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. പൊതുയിടങ്ങളില്‍ വ്യായാമം ചെയ്യുന്നവര്‍ക്ക് മാത്രമാണ് മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് ലഭിക്കുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു. സമൂഹത്തില്‍ കൊവിഡ് വ്യാപിക്കുന്നതിനാല്‍ തങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കുന്നതിനായി നിലവിലുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പൊതുജനങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Over 1,000 caught violating Covid-19 precautionary measures332
Top