Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ:ഖത്തർ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മാസം നടത്തിയത് 1,55,6,867 ഇടപാടുകൾ. ഡയറക്ടറേറ്റിലെ 6 വകുപ്പുകളിലായി നടന്ന ഇടപാടുകളുടെ മൊത്തം കണക്കാണിത്. പ്രവാസി കാര്യ വകുപ്പിൽ 61,432, ബോർഡേഴ്സ് പാസ്‌പോർട്ട് വകുപ്പിൽ 3,768, സർച്ച് ആൻഡ് ഫോളോ അപ്പ് വകുപ്പിൽ 42,922, ഏകീകൃത സേവന വകുപ്പിൽ 2,12,763, വിമാനത്താവള പാസ്‌പോർട്ട് വകുപ്പിൽ 1,188,034, വീസ സപ്പോർട്ട് സർവീസ് വകുപ്പിൽ 47,948 എന്നിങ്ങനെയാണ് ഇടപാടുകൾ നടന്നത്.

ഗതാഗത സർവീസ്, ഫിംഗർ പ്രിന്റിങ് വകുപ്പിൽ 27,667 ഇടപാടുകളാണു കഴിഞ്ഞമാസം നടന്നത്. ഇതിൽ 21,035 എണ്ണവും ഗതാഗതവുമായി ബന്ധപ്പെട്ടുള്ളതാണ്. സ്റ്റാംപിങ് സംബന്ധമായ 6,632 ഇടപാടുകളും നടന്നു. സേവന കേന്ദ്രങ്ങളിൽ അൽ റയ്യാനാണു മുൻപിൽ. ജൂണിൽ 41,436 ഇടപാടുകളാണ് ഇവിടെ നടന്നത്.

അൽ വക്രയിൽ 26,025, മിസൈമിർ സേവന കേന്ദ്രത്തിൽ 24,233 ഇടപാടുകൾ എന്ന തോതിലാണു നടന്നത്. കഴിഞ്ഞമാസം നടന്ന ഓൺലൈൻ ഇടപാടുകളുടെ എണ്ണം 1,86,862 ആണ്. ഇവയിൽ 287 എണ്ണം ഇ-സർക്കാർ ഇടപാടുകളാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി 1,04,136, മെട്രാഷ് 2 ആപ്ലിക്കേഷൻ വഴി 82,439 ഇടപാടുകളും നടന്നു.
Top