ദോഹ: രാജ്യത്ത് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് (എച്ച്.എം.സി) ഇതുവരെ 1,883 കൊവിഡ് രോഗികള്‍ക്ക് ഫലപ്രദമായ പ്ലാസ്മ ചികിത്സ ലഭ്യമാക്കിയതായി ഖത്തര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്ലാമണി.
കൊവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി നടത്തുന്നത് നല്ല ഫലം നല്‍കുന്നുണ്ടെന്നും രോഗബാധയുടെ കാഠിന്യം കുറക്കാന്‍ പ്ലാസ്മ തെറാപ്പിയിലൂടെ സാധിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പ്രാദേശിക പത്രത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വൈറസ് ബാധയില്‍ നിന്നും സുഖം പ്രാപിച്ച രോഗികളുടെ ആന്റിബോഡി അടങ്ങിയ രക്ത പ്ലാസ്മ രോഗം ഗുരുതരമായി ബാധിച്ചവര്‍ക്ക് നല്ല ഫലപ്രാപ്തിയാണെന്നും അതിനാല്‍ രോഗമുക്തി നേടുന്നവര്‍ രക്തദാനത്തിന് തയ്യാറാവണമെന്നും ഡോ. മസ്ലാമണി കൂട്ടിച്ചേര്‍ത്തു.
ഗുരുതരമായ കേസുകള്‍ക്കാണ് നിലവില്‍ പ്ലാസ്മ ചികിത്സ നല്‍കുന്നതെന്ന് ഡോ. മസ്ലാമണി പറഞ്ഞു. തീവ്ര പരിചരണത്തില്‍ കഴിയുന്ന രോഗികള്‍ക്ക് പ്ലാസ്മ ചികിത്സയിലൂടെ 50 ശതമാനം രോഗമുക്തി ഉണ്ടായിട്ടുണ്ടെന്നും ഡോ. മസ്ലാമണി പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക