News Desk

2021-04-25 04:35:53 pm IST
ദോഹ: ഖത്തറില്‍ ലുസൈലിലെയും അല്‍ വക്രയിലെയും കൊവിഡ് -19 ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഇതുവരെ 110,000 ല്‍ അധികം ആളുകള്‍ ഉപയോഗിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ മാത്രമാണ് ഡ്രൈവ് ത്രൂവിലൂടെ നല്‍കുന്നത്. 

ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് കൂടുകയും നിരവധി പേര്‍ വാക്‌സിന്‍ ലഭിക്കാതെ തിരിച്ചു പോരേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ  
കേന്ദ്രങ്ങളിലേക്ക് പോകുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി അധികൃതര്‍ രംഗത്തെത്തിയിരുന്നു.

മാര്‍ച്ച് ഒന്നിനാണ് ലുസൈലിലെ കേന്ദ്രം ആരംഭിച്ചത്. അല്‍ വക്രയിലെ കേന്ദ്രം മാര്‍ച്ച് 27 നും പ്രവര്‍ത്തനമാരംഭിച്ചു. കൊവിഡ് 19 നെതിരായ ഖത്തറിന്റെ ദേശീയ വാക്‌സിനേഷന്‍ പ്രചാരണത്തിന്റെ തുടക്കം മുതല്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ എട്ട് ശതമാനത്തോളം പേര്‍ക്ക് ഡ്രൈവ് ത്രൂവിലൂടെയാണ് വാക്‌സിന്‍ നല്‍കിയത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top