News Desk

2021-04-16 09:45:25 pm IST
ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് നടത്തിയ ധനസമാഹരണത്തിന്  സംഭാവനയായി ലഭിച്ചതില്‍ വണ്ടിച്ചെക്കുകളും. 22 കോടി രൂപയുടെ വണ്ടി ചെക്കുകളാണ് മടങ്ങിയത്. 

വിശ്വഹിന്ദ് പരിഷത്ത് അടക്കമുള്ള സംഘടനകളാണ് പിരിവ് നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ശ്രീ റാം ജന്മഭൂമി തീര്‍ത്ഥക്ഷേത്രം ട്രസ്റ്റ് നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് വിവരങ്ങളുള്ളത്.

ആകെ ലഭിച്ച ചെക്കുകളില്‍ 15,000 ചെക്കുകളാണ് ഇത്തരത്തില്‍ വണ്ടി ചെക്കുകളായി മാറിയത്. അക്കൗണ്ടില്‍ പണം ഇല്ലാതെ മടങ്ങിയ ഈ ചെക്കുകളില്‍ രണ്ടായിരത്തോളം ചെക്കുകളും അയോധ്യയില്‍ നിന്ന് തന്നെയുള്ളതാണ്.

അക്കൗണ്ടില്‍ പണമില്ലാത്തത് കൂടാതെ സാങ്കേതിക പിഴവുകള്‍, ഒപ്പുകളിലെ പൊരുത്തക്കേട് തുടങ്ങിയ കാരണങ്ങളാണ് ചെക്കുകള്‍ മടങ്ങാന്‍ കാരണമെന്നാണ് ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദേവ് ഗിരി പറഞ്ഞത്. സാങ്കേതിക പിശകുകള്‍ പരിഹരിക്കുന്നതിനായി ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വീണ്ടും സംഭാവന നല്‍കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയാണെന്നും ട്രസ്റ്റ് അംഗം ഡോ. അനില്‍ മിശ്ര പറഞ്ഞു.

വിശ്വഹിന്ദു പരിക്ഷത്തും അനുബന്ധ സംഘടനകളും പിരിച്ചെടുത്ത ചെക്കുകളാണ് ഇത്തരത്തില്‍ തിരിച്ചെത്തിയത്. ജനുവരി 15 നും ഫെബ്രുവരി 17 നും ഇടയില്‍ രാജ്യവ്യാപകമായി വി.എച്ച്.പി ഫണ്ട് സമാഹരണം നടത്തിയിരുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തിനായി കേദേശം 2,500 കോടി രൂപയുടെ സമാഹരണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുസംബന്ധിച്ച ഒദ്യോഗിക റിപ്പോര്‍ട്ട് ഇതുവരെ വന്നിട്ടില്ല.  

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH




Top