News Desk

2021-04-19 12:14:23 pm IST

ദോഹ: ഖത്തറില്‍ കൊവിഡ് നിയമങ്ങള്‍ ലംഘിച്ച 281 പേര്‍ക്കെതിരെ നടപടി. മാസ്‌ക് ധരിക്കാത്തതിന് 231 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വാഹനത്തില്‍ അനുവദിച്ച പരിധി ലംഘിച്ചതിന് മൂന്നു പേര്‍ക്കെതിരെയും കേസെടുത്തു. 

സുരക്ഷിതമായ ശാരീരിക അകലം പാലിക്കാത്തതിന് 39 പേര്‍ക്കെതിരെയും ഇഹ്തിറാസ് ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് എട്ട് പേര്‍ക്കെതിരെയും നടപടിയെടുത്തു.

നിയമലംഘകരെ കൂടുതല്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അതേസമയം, ഹോം ക്വാറന്റന്‍ നിയമം ലംഘിച്ച ഒരാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഹൈതം റാഷിദ് സാലിഹ് അല്‍ ഹാഷെമിയാണ് അറസ്റ്റിലായത്. ഇയാളെ പ്രോസിക്യൂഷന് കൈമാറി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top