News Desk

2021-06-09 11:11:22 am IST
ദോഹ: ഖത്തറില്‍ കൊവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് 284 പേര്‍ കൂടി അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ഇതില്‍ 270 പേരെ മാസ്‌ക് ധരിക്കാത്തതിനും ആറ് പേരെ സാമൂഹിക അകലം പാലിക്കാത്തതിനുമാണ് അറസ്റ്റ് ചെയ്തത്. കൂടാതെ വാഹനങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് നാല് പേരും മൂന്ന് പേരെ ഇഹ്തിറാസ് ആപ്പ് ഉപയോഗിക്കാത്തതിനുമാണ് കസ്റ്റഡിയിലെടുത്തത്.

രാജ്യത്ത് കൊവിഡ് നിയമങ്ങള്‍ ലംഘിക്കപ്പെടുന്നത് അധികൃതര്‍ വളരെയധികം ശ്രദ്ധയോടെയാണ് നോക്കി കാണുന്നതെന്നും പിടിക്കപ്പെടുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top