News Desk

2021-06-22 03:47:40 pm IST
ദോഹ: രാജ്യത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് 277 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. 271 പേര്‍ മാസ്‌ക് ധരിക്കാത്തതിനും അഞ്ച് പേരെ സാമൂഹിക അകലം പാലിക്കാത്തതിനും ഒരാളെ പ്രോട്ടോക്കോള്‍ ലംഘിച്ച് കാറില്‍ യാത്ര ചെയ്തതതിനുമാണ് അറസ്റ്റ് ചെയ്തത്. 

രാജ്യത്ത് കൊവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപെട്ട് നിരീക്ഷണങ്ങള്‍ കര്‍ശനമാക്കും. 1990-ലെ പകര്‍ച്ചവ്യാധി നിവാരണ നിയമം പതിനേഴ് പ്രകാരമാണ് കോവിഡ് നിയമ ലംഘകര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത് എന്ന് അധികൃതര്‍ അറിയിച്ചു.  



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top