News Desk

2021-03-08 12:23:40 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് ഇന്ന് 368 പേരെ അറസ്റ്റ് ചെയ്തു. ഇവരെ തുടര്‍ നടപടികള്‍ക്കായി ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. 

പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 342 പേരെയും വാഹനത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതിന് 25 പേരെയും ഫോണില്‍ ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് ഒരാളെയുമാണ് ഇന്ന് പിടികൂടിയത്.

അതേസമയം, കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് ഇതുവരെ ആയിരക്കണക്കിന് ആളുകളെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് അയച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top