News Desk

2021-03-23 06:10:55 pm IST
മസ്‌കറ്റ്: ഒമാനില്‍ നിന്ന് 46000 ത്തിലധികം പ്രവാസി തൊഴിലാളികള്‍ രാജ്യം വിട്ടുപോയതായി തൊഴില്‍ മന്ത്രാലയം. ഇന്നുവരെയുളള കണക്കിനെ കുറിച്ചാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ സൂചിപ്പിച്ചിരിക്കുന്നത്. 65,713 പ്രവാസി തൊഴിലാളികളാണ് ഒമാനില്‍ നിന്ന് സ്ഥിരമായി രാജ്യം വിടാനൊരുങ്ങുന്നതെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇതില്‍ 46,355 പേരാണ് ഇപ്പോള്‍ രാജ്യത്ത് അവശേഷിക്കുന്നത്. ഒക്ടോബര്‍ 15 മുതലുളള കണക്കുകളാണിത്.  

അതേസമയം, മാര്‍ച്ച് 31 ന് ആംനെസ്റ്റി സ്‌കീം അവസാനിക്കുമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. 31 ന് ശേഷം വരുന്ന അപേക്ഷകള്‍ ആംനെസ്റ്റി സ്‌കീമിന് കീഴില്‍ കൈകാര്യം ചെയ്യില്ല. ഒക്ടോബര്‍ 15 മുതലാണ് ആംനെസ്റ്റി സ്‌കീം ആരംഭിച്ചത്. കൊവിഡ് മൂലം രാജ്യത്തുണ്ടായ പ്രതിസന്ധികളെ തരണം ചെയ്യാനാണ് ആംനെസ്റ്റി സ്‌കീം നടപ്പാക്കിയത്. 

കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച സ്വകാര്യ കമ്പനികള്‍ക്ക് മാര്‍ച്ച് 31 വരെ പ്രവാസികളായ തൊഴിലാളികളെ പിരിച്ചുവിടാമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. മുന്‍കാല കുടിശ്ശികകള്‍ അടച്ച് രാജ്യം വിടണമെന്ന വ്യവസ്ഥയോടെ കമ്പനികള്‍ക്ക് തൊഴിലാളികളുടെ സേവനം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് മന്ത്രലായത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. 




Top