News Desk

2021-11-25 08:30:37 pm IST
ദോഹ:  പ്രതിദിനം 5000-ത്തിലധികം പേര്‍ക്ക് കൊവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നുണ്ടെന്ന് അധികൃതര്‍. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനിലെ ഫാമിലി മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റും ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സമ്യ അഹമ്മദ് അല്‍ അബുള്ളയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

മന്ത്രാലയത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് 70,000-ത്തിലധികം പേര്‍ക്ക് സുരക്ഷിതമായി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ടെന്ന് അവര്‍ വിശദീകരിച്ചത്. കൊവിഡ് വാക്‌സിന്റെ ഒന്നും രണ്ടും ഡോസുകള്‍ക്ക് സമാനമാണ് ബൂസ്റ്റര്‍ ഡോസെന്നും അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. സാധാരണയായി മറ്റു വാക്‌സിനുകളില്‍ കാണപ്പെടുന്ന ലക്ഷണങ്ങളായ തലവേദന, ക്ഷീണം അല്ലെങ്കില്‍ ശരീര വേദന എന്നീ പാര്‍ശ്വഫലങ്ങളാണ് ബൂസ്റ്റര്‍ ഡോസിനും ഉണ്ടാകുന്നതെന്ന് അവര്‍ പറഞ്ഞു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top