News Desk

2021-05-20 12:12:12 pm IST

ദോഹ: ഖത്തറില്‍ വിവിധ കൊവിഡ് -19 മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് 590 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചു. മാസ്‌ക് ധരിക്കാത്തതിന് 451 പേര്‍ക്കെതിരെയും പാര്‍ക്കുകളിലും കോര്‍ണിഷിലും ഒത്തുകൂടിയതിനു 72 പേര്‍ക്കെതിരെയും കേസെടുത്തു.

സുരക്ഷിതമായ ശാരീരിക അകലം പാലിക്കാത്തതിന് 41 പേര്‍ക്കെതിരെയും മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് എട്ട് പേര്‍ക്കെതിരെയും കേസെടുത്തു.

വാഹനത്തില്‍ അനുവദിച്ച പരിധി ലംഘിച്ച കേസുകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടച്ച സ്ഥലങ്ങളില്‍ ഒത്തുകൂടിയ ഏഴ് പേരെയും ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ച 11 പേരെയും അറസ്റ്റു ചെയ്തു. നിയമലംഘകരെയെല്ലാം പബ്ലിക് പ്രോസിക്യൂഷന് കൈമാറി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top