News Desk

2021-05-26 10:35:49 am IST
ദോഹ: രാജ്യത്ത്  ഏര്‍പ്പെടുത്തിയിരിക്കുന്ന കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 506  പേര്‍ക്കെതിരെ കോസെടുത്തതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ഇവരെ തുടര്‍ നടപടികള്‍ക്കായി മന്ത്രാലയം പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. 

പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് 366 പോര്‍ക്കെതിരെ കേസെടുത്തത്. കൂടാതെ സാമൂഹിക അകലം പാലിക്കത്തതിന് 52 പേര്‍ക്കെതിരെയും പാര്‍ക്കുകളിലും കോര്‍ണിഷിലും ഒത്തുകൂടിയതിന് 84 പേര്‍ക്കെതിരെയും ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് രണ്ടു പേരെയുമാണ് അറസ്റ്റ് ചെയതത്. രാജ്യത്ത് തുടര്‍ച്ചയായി കൊവിഡ് നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്യുകയാണ്.

കൊവിഡ് നിയമലംഘനങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് മന്ത്രാലയം പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്. കൊവിഡ് വ്യാപനം നിയന്ത്രക്കുന്നിനായി എല്ലാവരും നിലവിലെ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. 

മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വാഹനങ്ങളിലെ ആളുകളുടെ എണ്ണം നിയനത്രിക്കുക എന്നീ നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണെമന്നും മന്ത്രലായം മുന്നറിയിപ്പ് നല്‍കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top