News Desk

2021-06-04 04:54:38 pm IST

ദോഹ: കൊവിഡ് നിയമലംഘനം നടത്തിയ 567 പേര്‍ക്കെതിരെ കൂടി നടപടിയെടുത്തത് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ കേസില്‍ 489 പേരെയാണ് പിടികൂടിയത്. 

കൃത്യമായ സാമൂഹിക അകലം പാലിക്കാത്ത 68 പേര്‍ക്കെതിരെയും വാഹനത്തിലെ ആളുകളുടെ പരിധി ലംഘിച്ചതിന് ആറു പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. 

മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് മൂന്നു പേരെയും രാജ്യത്തെ ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഒരാളെയും അറസ്റ്റു ചെയ്തു. ഇവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലു പേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top