ദോഹ: രാജ്യത്ത് വിവിധ കൊവിഡ് പ്രോട്ടോകോളുകള്‍ ലംഘിച്ചതിന് നിരവധി പേര്‍ക്കെതിരെ അധികൃതര്‍ കേസെടുത്തു. മാസ്ക് ധരിക്കാത്തതിന് 456 പേര്‍ക്കെതിരെയും വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ അനുവദിച്ചതിലധികം പേര് യാത്ര ചെയ്തതിന് പതിനഞ്ച് പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 135 പേര്‍ക്കെതിരെയും ഇഹ്തിരസ്സ് ആപ്പ് ഉപയോഗിക്കാത്തതിന് ഒരാള്‍ക്കെതിരെയും കേസെടുത്തു.
കൊവിഡ് പ്രോട്ടോകോളുകള്‍ പരിശോധിക്കാന്‍ രാജ്യത്ത് ആഭ്യന്തര മന്ത്രാലയം നിരീക്ഷണങ്ങള്‍ കര്‍ശനമാക്കിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലാണ് ഇക്കാര്യം പറഞ്ഞരിക്കുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക