News Desk

2021-02-16 01:27:34 pm IST
ദോഹ: രാജ്യത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് 637 പേരെ അധികൃതര്‍ അറ്‌സ്റ്റ് ചെയ്തു. ഇവരെ തുടര്‍ നടപടികള്‍ക്കായി ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തു.

ഇന്ന് അറസ്റ്റിലായതില്‍ 557 പേര്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തി. 59 പേര്‍ വാഹനത്തിലെ ആളുകളുടെ പരിധി ലംഘിച്ചതിനുമാണ് പിടിയിലാത്. 

സാമൂഹിക അകലം പാലിക്കാത്തതിന് ആറു പേരെയും ക്വാറന്റൈന്‍ നിയമം ലംഘിച്ചതിന് ആറു പേരെയും ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് ഒന്‍പത് പേരെയും ഇന്ന് പിടികൂടി.

പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് അറസ്റ്റിലായവരുടെ എണ്ണം 13,426 ആയി. അതേസമയം, വാഹനത്തില്‍ ആളുകളുടെ പരിധി ലംഘിച്ചതിന് ഇതുവരെ 490 പേര്‍ക്കെതിരെയും മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച 1990 ലെ നിയമം നമ്പര്‍ 17 അടിസ്ഥാനമാക്കി നിയമ ലംഘകര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top