News Desk

2021-05-25 10:10:31 am IST
ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 719 പേര്‍ക്കെതിരെ കൂടി കേസെടുത്തതായി പൊതുജനാരോഗ്യ മന്ത്രാലയം. ഇവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. 

നിര്‍ബന്ധിത സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് 542 പേര്‍ക്കെതിരെ കേസെടുത്തത്. സാമൂഹിക അകലം പാലിക്കാത്തതിന് 10 പേര്‍ക്കെതിരെയും കോര്‍ണിഷിലും പാര്‍ക്കുകളിലും ഒത്തുകൂടിയതിന് 132 പേര്‍ക്കെതിരെയും ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 10 പേര്‍ക്കെതിരെയും കേസെടുത്തു. കൂടാതെ അടഞ്ഞ സ്ഥലങ്ങളില്‍ ഒത്തുകൂടിയതിന്  20 പേര്‍ക്കെതിരെയും അനുവദിച്ചിരുന്ന പരിധി ലംഘിച്ച് വാഹനത്തില്‍ ആളുകളെ കയറ്റിയതിന് അഞ്ചു പേരെയും അറസ്റ്റ് ചെയ്തു. 

രാജ്യത്ത് ഇതുവരെ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളെയാണ് മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്. കൊവിഡ് വ്യാപനത്തെ ചെറുക്കുന്നതിനായി  രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top