News Desk

2021-11-25 04:26:28 pm IST
ദോഹ: ഖത്തറില്‍ സമുദ്ര പര്യടനത്തിനെത്തുന്നത് 75- ലധികം ക്രൂയിസറുകള്‍. 2022 ഏപ്രില്‍ അവസാനം വരെ തുടരുന്ന ക്രൂയിസ് സീസണിനായാണ് കപ്പലുകള്‍ ദോഹയിലെത്തുക.

2021 നവംബര്‍ 29 മുതല്‍ 2022 ഏപ്രില്‍ 26 വരെ നീളുന്ന കാലയളവില്‍ 76 ക്രൂയിസുകള്‍ ദോഹ തുറമുഖത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ കപ്പലുകള്‍ ഏകദേശം 86 ട്രിപ്പുകള്‍ ഖത്തറിലേക്ക് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ കാലയളവില്‍ ഖത്തറിലെത്തുന്ന ക്രൂയിസ് കപ്പലുകളുടെ പേരും തീയതിയും മവാനി ഖത്തര്‍ ട്വീറ്റ് ചെയ്തു. 2022 ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിലെ ക്രൂയിസ് മേഖല കൂടുതല്‍ ഊര്‍ജ്ജസ്വലമാകുമെന്ന് ഖത്തര്‍ ടൂറിസം അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top