News Desk

2021-05-02 04:06:43 pm IST
ദോഹ: ഖത്തറില്‍ 80 ശതമാനത്തില്‍ അധികമാളുകളും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയം നടത്തിയ സര്‍വേയിലാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 1305 പേരില്‍ 1078 പേരും ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നവരാണ്.

സുരക്ഷിതവും കാര്യക്ഷമവുമായ ഇലക്ട്രോണിക് സംവിധാനങ്ങള്‍ രാജ്യത്തിന്റെ പുരോഗതിയിലേക്കുള്ള മുന്നേറ്റത്തിന് ആക്കം കൂട്ടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 ല്‍ 220 വൈവിധ്യമാര്‍ന്ന സേവനങ്ങളാണുള്ളത്. അറബി, ഇംഗ്ളീഷ്, ഫ്രഞ്ച്, മലയാളം, ഉറുദു, സ്പാനിഷ് എന്നീ ആറ് ഭാഷകളില്‍ സേവനങ്ങള്‍ ലഭ്യമാണ് എന്നത് മെട്രാഷ് 2 പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനകീയമാക്കുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top