News Desk

2021-05-22 01:50:31 pm IST
ദോഹ: ഖത്തറില്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 828 പേര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തു. വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. ഇതില്‍ 563 പേരെ പിടികൂടിയത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിനാണ്.  

പാര്‍ക്കുകളിലും കോര്‍ണിഷിലും ഒത്തുകൂടിയതിന് 209 പേരും സാമൂഹിക അകലം പാലിക്കാത്തതിന് 34 പേരും പിടിയിലായി. മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 13 പേരും ഹോം ക്വാറന്റൈന്‍ ലംഘിച്ചതിന് 10 പേരും പിടിയിലായി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top