News Desk

2021-03-31 10:26:59 am IST

ദോഹ: കൊവിഡ് വാക്സിനേഷനുള്ള ക്ഷണം ലഭിച്ചവര്‍ക്കും പ്രതിരോധ കുത്തിവെയ്പ്പിനുള്ള ദേശീയ പരിപാടിയുടെ ചട്ടക്കൂടില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചവര്‍ക്കും മാത്രമാണ് വാക്സിന്‍ നല്‍കുന്നതെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 

മുന്‍കൂട്ടി ക്ഷണം ലഭിക്കാതെ വാക്‌സിനേഷനായി ഒരേ സമയം ഗണ്യമായ എണ്ണം ആളുകള്‍ എത്തിയതിനാല്‍ ക്യു.എന്‍.സി.സിയില്‍ ഗുരുതരമായ തിരക്ക് അനുഭവപ്പെടുന്നതായി അധികൃതര്‍ പറഞ്ഞു. ഇത് സാമൂഹിക അകലം പാലിക്കാത്ത സാഹചര്യത്തിലേക്ക് നയിച്ചെന്നും ഇക്കാര്യം സ്വീകാര്യമല്ലെന്നും അധികൃതര്‍ പറഞ്ഞു. 

സുരക്ഷിതവും കാര്യക്ഷമവുമായ വാക്‌സിന്‍ വിതരണം തങ്ങള്‍ പാലിക്കുന്നുണ്ടെന്നും 
എല്ലായിപ്പോഴും സാമൂഹിക അകലം പാലിക്കല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.  

അതേസമയം, വാക്സിന്‍ സ്വീകരിക്കാന്‍ ക്യു.എന്‍.സി.സി ക്ഷണിക്കുമെന്ന് മന്ത്രാലയം വീണ്ടും ഓര്‍മ്മിപ്പിച്ചു. വാക്സിന്‍ എടുക്കാന്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തുടര്‍ന്ന് അവസരം എത്തുമ്പോള്‍ മന്ത്രാലയം ബന്ധപ്പെടുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

ഫോട്ടോ കടപ്പാട്: ദി പെനിന്‍സുല


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top