ന്യൂഡല്‍ഹി: ഖത്തറില്‍ നിന്ന് നാടുകടത്തപ്പെട്ട ജയ്ഷ്-ഇ-മുഹമ്മദ് പ്രവര്‍ത്തകനെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തെന്ന് റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പാകിസ്ഥാന് തീവ്രവാദി വലീദ് ഭായ്ക്ക് വേണ്ടി ജമ്മു കശ്മീരിലെ ബിജ്ബെഹാരയില്‍ താമസിക്കുന്ന മുനിബ് സോഫി പ്രവര്ത്തിച്ചിരുന്നുയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനെ തുടര്‍ന്ന് പ്രാദേശിക കോടതി സോഫിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
കശ്മീരിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ജയ്ഷ്-ഇ-മുഹമ്മദിനായി പണം ശേഖരിക്കുകയും സ്ഫോടകവസ്തുക്കള്‍ ശേഖരിക്കുന്നതിനും മുനീബ് അഹ്മദ് സോഫിക്ക് പങ്കുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചോദ്യം ചെയ്യലിനായി സോഫിയെ കശ്മീരിലേക്ക് കൊണ്ടുവരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക