News Desk

2021-04-01 11:06:06 pm IST
ബിജ്നൂര്‍: രാത്രി കട കുത്തിത്തുറന്ന് മോഷ്ടിച്ച പണം എണ്ണി നോക്കിയ കള്ളന് ഹൃദയാഘാതം സംഭവിച്ചു. ഉത്തര്‍പ്രദേശിലെ ബിജ്നൂര്‍ ജില്ലയില്‍ കോട്വാലി ദേഹാത്ത് പ്രദേശത്താണ് സംഭവം.   

പ്രതീക്ഷിച്ചതിനേക്കാള്‍ അധികം പണം മോഷണമുതലായി കിട്ടിയതിന്റെ ആഹ്ലാദത്തിനിടയിലാണ് കള്ളന്‍മാരിലൊരാള്‍ക്ക് അറ്റാക്ക് വന്നത്. ഒടുവില്‍ പുള്ളിയുടെ ചികിത്സക്കായി ഈ പണത്തിന്റെ ഏറിയ പങ്കും ആശുപത്രിയില്‍ ചെലവഴിക്കേണ്ടി വന്നു.

ഫെബ്രുവരിയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് അറ്റാക്ക് വന്ന കാര്യം പുറത്തറിഞ്ഞത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരി 16ന് അര്‍ധരാത്രിയാണ് നവാബ് ഹൈദറിന്റെ ഉടമസ്ഥതയിലുള്ള പൊതുസേവന കേന്ദ്രത്തില്‍ നൗഷീദ്, ഇജാസ് എന്നിവര്‍ ചേര്‍ന്ന് കവര്‍ച്ച നടത്തിയത്. ഏഴുലക്ഷം രൂപ മോഷണം പോയതായി ഹൈദര്‍ പരാതിപ്പെട്ടതായി ബിജ്നൂര്‍ പൊലീസ് സൂപ്രണ്ട് ധരം വീര്‍ സിങ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം രണ്ടുപേരെയും നാഗിന പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അലിപൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്.

ALSO WATCH




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top