News Desk

2021-03-17 09:36:54 pm IST
കൊച്ചി: ബേക്കറിയില്‍ ഹലാല്‍ സ്റ്റിക്കര്‍ വെച്ചതിന് കടയുടമയെ ഭീഷണിപ്പെടുത്തിയ കേസില്‍ നാല് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. എറണാകുളം പാറക്കടവ് സ്വദേശികളായ സുജയ്, ലെനിന്‍, അരുണ്‍, ധനേഷ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 

കുറുമശേരിയിലെ ബേക്കറിയുടമയെയാണ് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നത്. ഡിസംബര്‍ 28-ാം തീയ്യതിയാണ് സംഭവം നടന്നിരുന്നത്. കുറുമശേരിയിലെ കടയ്ക്ക് മുന്നില്‍ ഹലാല്‍ വിഭവങ്ങള്‍ ലഭിക്കുമെന്ന സ്റ്റിക്കര്‍ കടയ്ക്ക് മുന്നില്‍ പതിച്ചിരുന്നു. ശേഷം ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ഉടമയ്‌ക്കെതിരെ ഭീഷണി ഉയര്‍ത്തുകയായിരുന്നു. 

ഈ സ്റ്റിക്കര്‍ ഒരാഴ്ചക്കുള്ളില്‍ മാറ്റണമെന്നും അല്ലെങ്കില്‍ കടയ്ക്ക് മുന്നില്‍ സമരം ചെയ്യും എന്നും ഹിന്ദു ഐക്യവേദിയുടെ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഈ വിഷയത്തില്‍ സുജയ്, ലെനിന്‍, അരുണ്‍, ധനേഷ് എന്നിവരെ മതസ്പര്‍ധ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതെന്ന കുറ്റം ചുമത്തിയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top