News Desk

2021-04-17 07:14:02 pm IST
മലപ്പുറം: വളര്‍ത്തുനായയോട് വീട്ടുകാരന്റെ ക്രൂരത. നായയെ ഇരുചക്രവാഹനത്തിന്റെ പുറകില്‍ കെട്ടിയിട്ട് വാഹനം ഓടിച്ചു. മലപ്പുറം എടക്കരയിലാണ് സംഭവം. വണ്ടിക്ക് ഒപ്പമെത്താന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന നായയെ കണ്ട് നാട്ടുകാര്‍ ഇവര്‍ക്ക് പുറകെ പോകുകയും വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. നാട്ടുകാരുടെ ആവശ്യത്തെ അവഗണിച്ച് ഉടമ വീണ്ടും സ്‌കൂട്ടറോടിച്ചു.

പെരുങ്കുളം മുതല്‍ മുസ്ല്യാരങ്ങാടി വരെ മൂന്ന് കിലോമീറ്ററോളം ദൂരമാണ് നായയെ കെട്ടിവലിച്ചത്. കൂടുതല്‍ നാട്ടുകാര്‍ സംഘടിച്ചതോടെ ഇയാള്‍ സ്‌കൂട്ടറില്‍ നിന്ന് നായയുടെ കെട്ടഴിച്ച് മാറ്റി. പിന്നീട് വാഹനവുമായി കടന്നുകളഞ്ഞു. നായയെ ഉപേക്ഷിക്കാന്‍ കൊണ്ടുപോയതെന്നാണ് സൂചന. നായയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം തുടങ്ങി. എതാനും മാസങ്ങള്‍ക്ക് മുമ്പ് എറണാകുളം പറവൂരിലും സമാനമായ സംഭവം നടന്നിരുന്നു. കാറിന് പുറകില്‍ നായയെ കെട്ടിവലിക്കുകയായിരുന്നു.





കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top