Breaking News
കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി | ആർ‌.ടി‌.എ പുതിയ ബൈക്ക് വാടകയക് നൽകുന്ന സേവനം ദുബായിൽ ആരംഭിച്ചു | അബുദാബിയിൽ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് | സൗദിയുടെ നിലപാടിനെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതായി ഖത്തർ |
2019-08-17 08:40:54am IST
ദോഹ: രാജ്യത്ത് ഒട്ടകങ്ങളുടെ വ്യാപാരം എളുപ്പത്തിലാക്കുന്നതിന് ഒട്ടക ഫാം സമുച്ചയം സ്ഥാപിക്കണമെന്ന് ഉടമകൾ ആവശ്യപ്പെട്ടു. ഒട്ടകങ്ങൾക്കായി ഫാം സമുച്ചയം സ്ഥാപിക്കണമെന്നും ഇത് വ്യാപാരത്തിന് കുടുതൽ ഉപകരപെടുമെന്നു ഖത്തറിലുടനീളമുള്ള നിരവധി ഒട്ടക ഉടമകൾ നിർദ്ദേശിച്ചിവെന്നും അത്തരമൊരു സൗകര്യം രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ എവിടെയെങ്കിലും സ്ഥാപികണമെന്നാണ് അവർ ആവശ്യപ്പെടുന്നതെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

ഒട്ടകങ്ങൾക്ക് മേയാനുള്ള തുറന്ന സ്ഥലങ്ങൾ,  അറവുശാല, ഒട്ടക മാംസം, പാലുൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള കേന്ദ്രങ്ങൾ . ജീവനക്കാർക്കുള്ള സേവനങ്ങൾ. വെറ്ററിനറി ക്ലിനിക്കുകൾ, മരുന്ന് കട, കാലിത്തീറ്റ സംഭരണശാലകൾ തുടങ്ങിയ സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുത്തണമെന്നും ഉടമകൾ പറയുന്നു.

രാജ്യത്ത് ധാരാളം ഒട്ടകങ്ങളുണ്ടെന്നും അവയിൽ നിക്ഷേപം നടത്താനും കൂടുതൽ ഉൽ‌പാദനക്ഷമത നേടാനും സമഗ്രമായ ഒരു സമുച്ചയം സൃഷ്ടിക്കേണ്ട ആവശ്യമുണ്ടെന്നും ഒട്ടക ഉടമകൾ സൂചിപ്പിച്ചു .

ആരോഗ്യമുള്ളതും നല്ല നിലയിലുമായി ഒട്ടകങ്ങൾ ഒരു ദിവസം 10 കിലോമീറ്റർ നടക്കേണ്ടതുണ്ട്.എന്നാൽ സ്ഥലപരിമിതി കാരണം അതിന് കഴിയുന്നില്ലെന്നും അതിനാൽ ആരോഗ്യമുള്ള പുതിയ കുഞ്ഞുങ്ങളെ നഷ്ടമാകുന്നുവെന്നും കർഷകനായ മിസ്ഫർ സഫ്രാൻ അൽ മാരി വ്യക്തമാക്കി.

വർദ്ധിച്ച ഉൽപാദന നിലവാരം ശരിയായി ഉപയോഗപ്പെടുത്തുന്നതിന് നിർദ്ദേശിച്ച ഒട്ടക സമുച്ചയത്തിന് സമീപം ഒട്ടക പാൽ സംസ്കരണ ഫാക്ടറി സ്ഥാപിക്കാണമെന്നും  കേന്ദ്ര മുനിസിപ്പൽ കൗൺസിൽ അംഗം മുഹമ്മദ് സഫീർ അൽ ഹാജിരി നിർദ്ദേശിച്ചു.
Top