News Desk

2021-04-18 09:47:24 pm IST
ദോഹ: ഖത്തറിലെ വാക്‌സിനേഷന്‍ പ്രോഗ്രാം ഫലപ്രദമാണെന്ന് ഓക്‌സ്‌ഫോര്‍ഡ് ബിസിനസ് ഗ്രൂപ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് പ്രതിസന്ധി പല വികസിത രാഷ്ട്രങ്ങളെയും പോലെ ഖത്തര്‍ ജനതയെയും ഓണ്‍ലൈന്‍ വാണിജ്യത്തിലേക്ക് എത്തിച്ചിട്ടുണ്ട്. 

വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഖത്തര്‍ ജനസംഖ്യയുടെ അറുപത് ശതമാനം ആളുകളും ഓണ്‍ലൈന്‍ ഷോപ്പിംഗ് താല്‍പ്പര്യപെടുന്നവരാണ് എന്നാണ് അറിയിച്ചിട്ടുള്ളത്. രാജ്യത്തെ ഷോപ്പിങ് മാളുകളിലെ കൊവിഡ് നിയന്ത്രണങ്ങള്‍ ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുവാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. 

രാജ്യത്തെ വാക്‌സിനേഷന്‍ പ്രോഗ്രാം ഫലപ്രദവും നിശ്ചിത കാലയളവിനുള്ളില്‍ കൊവിഡിനെ നിയന്ത്രിക്കാന്‍ പര്യാപ്തവുമാണ്. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ശക്തമായ ഇടപെടല്‍ മൂലം ഒരു നിര്‍ണായക ശതമാനം ജനസംഖ്യയുടെ വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ഓക്‌സ്‌ഫോര്‍ഡ് ബിസിനസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top