News Desk

2021-03-02 04:27:15 pm IST
കോഴിക്കോട്: ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ പി.എ.മുഹമ്മദ് റിയാസ്, കല്ല്യാശ്ശേരി എം.എല്‍.എ ടി.വി.രാജേഷ് എന്നിവര്‍ റിമാന്‍ഡില്‍. കോഴിക്കോട് സി.ജെ.എം കോടതി നാലാണ് റിമാന്‍ഡ് തടവിലാക്കാന്‍ ഉത്തരവിട്ടത്. 

2010-ല്‍ വിമാനസര്‍വ്വീസുകള്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് എയര്‍ ഇന്ത്യ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. മാര്‍ച്ചിന് നേതൃത്വം നല്‍കിയ അന്നത്തെ ഡി.വൈ.എഫ്.ഐ നേതാക്കളായ മുഹമ്മദ് റിയാസ്, ടി.വി രാജേഷ്, കെ.കെ.ദിനേശന്‍ എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. ഈ കേസിലാണ് കോടതി പ്രതികളെ റിമാന്‍ഡിലാക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top