Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തേടിയ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ ഹര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു.

ഇന്ന് രാവിലെ ചിദംബരത്തിന്റെ അഭിഭാഷകന്‍ നല്‍കിയ ജാമ്യഹര്‍ജി പരിഗണിച്ച ജസ്റ്റിസ് രമണയുടെ ബെഞ്ച് കോണ്‍ഗ്രസ് നേതാവിന് ഉടന്‍ ജാമ്യം അനുവദിക്കാന്‍ തയ്യാറായില്ല. അറസ്റ്റില്‍ നിന്ന് പരിരക്ഷ നല്‍കാനും കോടതി തയ്യാറായില്ല.

ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു. ഇനി ഉച്ചയ്ക്ക് ശേഷം മാത്രമേ ഈ ഹര്‍ജി കോടതിയുടെ പരിഗണനയ്ക്ക് വരൂ.

അതേസമയം, ഒളിവില്‍ പോയ ചിദംബരത്തെ കണ്ടെത്താനായി സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നാല് തവണ അദ്ദേഹത്തെ ചോദ്യം ചെയ്യാനായി സി.ബി.ഐ സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനാവാത്തതോടെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.

ഐ.എന്‍.എക്‌സ് മീഡിയാ അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിനായി ചിദംബരത്തെ അറസ്റ്റ് ചെയ്യാമെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ വിധി. ഇത് പ്രകാരം ഇന്നലെ അര്‍ദ്ധരാത്രി ചിദംബരത്തിന്റെ വീട്ടില്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് സി.ബി.ഐ പതിച്ചിരുന്നു.

ചിദംബരത്തെ ചോദ്യം ചെയ്യുന്നതിനായി ജോര്‍ബാഗിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ സി.ബി.ഐ നാല് തവണ എത്തിയിരുന്നു. അദ്ദേഹത്തെ കണ്ടെത്താനാകാതെ നാല് തവണയും സി.ബി.ഐയ്ക്ക് മടങ്ങേണ്ടി വന്നു. ഇന്ന് രാവിലെ 10.30 വരെ നടപടി പാടില്ലെന്ന് ചിദംബരം അറിയിച്ചെങ്കിലും സി.ബി.ഐ വീട്ടിലെത്തുകയായിരുന്നു.

Top