Breaking News
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു കാരണം തീവ്രവാദമെന്ന് വൈറ്റ് ഹൗസ് | അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ എത്തുമെന്ന് ഡോണാൾഡ് ട്രംപ് | ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യന്‍ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ | 'മോദി വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു'; ഷഹീന്‍ ബാഗ് സമരത്തിനെതിരെ സ്മൃതി ഇറാനി | ഗാസയിലെ ഹമദ് സിറ്റിയിലെ താമസക്കാരുടെ കുടിശികയില്‍ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തര്‍ |
2019-07-04 05:13:31pm IST

ലാഹോര്‍: അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദം ശക്തമായതോടെ ഭീകരവാദികള്‍ക്ക് നേരെ വടിയെടുത്ത് പാക്കിസ്ഥാന്‍. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദിനെതിരെ പാക്കിസ്ഥാന്‍ കേസെടുത്തു.

ഭീകരവാദത്തിന് പണം സമാഹരിക്കുന്നതിനാണ് സയീദിനും 12 കൂട്ടാളികള്‍ക്കുമെതിരെ കേസു ചുമത്തിയത്. 23 കേസുകളാണ് ഇവര്‍ക്കെതിരെയുള്ളത്.

ഭീകരവാദ വിരുദ്ധ നിയമം 1997 പ്രകാരം ഭീകരവാദത്തിന് ധനസമാഹരണം പണത്തട്ടിപ്പ് എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ജമാഅത്തുദ്ദഅവ എന്ന ഭീകരസംഘടനയുടെ നേതാവായ സയീദും കൂട്ടാളികളും അഞ്ച് ട്രസ്റ്റുകളുടെ മറവിലാണ് പണം സമാഹരിക്കുന്നതെന്ന് പാക്കിസ്ഥാന്റെ ഭീകരവാദ വിരുദ്ധ വിഭാഗം ചൂണ്ടിക്കാട്ടി.ലഹോര്‍, ഗുജാറെന്‍വാല, മുള്‍ടാന്‍, എന്നിവിടങ്ങളിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുക്കുന്നത്.

ട്രസ്റ്റുകളുടെ മറവില്‍ ഇവരുണ്ടാക്കുന്ന സ്വത്തുക്കള്‍ വന്‍തോതില്‍ ഭീകരവാദത്തിനു സഹായം നല്‍കാനായി ഉപയോഗിക്കുന്നതായും ഭീകരവിരുദ്ധ വിഭാഗം അറിയിച്ചു.’ഇതുമായി ബന്ധപ്പെട്ട് ജമാഅത്തുദ്ദഅവയ്ക്കു പുറമേ മറ്റു സംഘടനകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഭീകരവാദത്തിനായി പണപ്പിരിവ് നടത്തിയാണ് അവര്‍ ഈ കണ്ട സമ്പത്തെല്ലാം ഉണ്ടാക്കിയത്. ഭീകരവാദ വിരുദ്ധ കോടതിയിലാണ് ഇവരുടെ വിചാരണ നടക്കുക.

Top