Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |
ജനീവ: കശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്തതു സംബന്ധിച്ച്  യു എന്‍ രക്ഷാസമിതി പ്രസ്താവനയിറക്കില്ല. അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ചയുടെ വിവരങ്ങള്‍ ഔദ്യോഗിക രേഖയാക്കാത്ത പശ്ചാത്തലത്തിലാണ് പൊതു പ്രസ്താവനയില്ലാത്തത്.  അതേസമയം കശ്മീര്‍ വിഷയത്തില്‍  പാക്കിസ്ഥാന്‍ ഒറ്റപെട്ടു. ഐക്യരാഷ്ട്ര സഭയില്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ ചൈന മാത്രമാണ് പാക്കിസ്ഥാന് അനുകൂലമായ നിലപാടെടുത്തത്.

കശ്മീരിലെ ഇന്ത്യയുടെ നീക്കം അപകടകരമെന്ന് ചൈന രക്ഷാസമിതി യോഗത്തില്‍ അഭിപ്രായപ്പെട്ടു. വളരെ മോശമായ സാഹചര്യമാണ് കശ്മീരില്‍ ഉള്ളതെന്നും ചൈന യോഗത്തില്‍ വ്യക്തമാക്കി.സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളില്‍ പാക്കിസ്ഥാനെ അനുകൂലിക്കുന്ന ഏക രാജ്യമായ ചൈനയുടെ പ്രത്യേക ആവശ്യപ്രകാരമാണ് സമിതി വിഷയം ചര്‍ച്ചയ്ക്ക് എടുത്തത്.

അതേസമയം ഫ്രാന്‍സും റഷ്യയും ബ്രിട്ടണും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നുമാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍. കശ്മീര്‍ ഉഭയകക്ഷി വിഷയം ആണെന്നും പുറത്ത് നിന്നുള്ള ഇടപെടലുകള്‍ ആവശ്യമില്ലെന്നുമുള്ള നിലപാടാണ് റഷ്യ നേരത്തെ തന്നെ സ്വീകരിച്ചിരുന്നത്.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഇന്ത്യന്‍ ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കുകയും കശ്മീര്‍ വിഭജിക്കുകയും ചെയ്ത ഇന്ത്യയുടെ നടപടിയെ തുടര്‍ന്ന് പാക്കിസ്ഥാന്‍ പരാതി നല്‍കിയതിനാലാണ് പ്രത്യേക യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ രക്ഷാസമിതി തയ്യാറായത്.

5 സ്ഥിരാംഗങ്ങളും 10 താല്‍ക്കാലിക അംഗങ്ങളും പങ്കെടുത്ത യോഗം അടച്ചിട്ട മുറിയിലായിരുന്നു ചേര്‍ന്നത്. കശ്മീരിലേത് തികച്ചും തങ്ങളുടെ ആഭ്യന്തര നടപടിയാണെന്നും പാക്കിസ്ഥാന്‍ യാഥാര്‍ഥ്യം ഉള്‍കൊള്ളണമെന്നും ഇന്ത്യ യോഗത്തില്‍ വ്യക്തമാക്കി.
Top