News Desk

2021-04-22 04:21:22 pm IST

ക്വറ്റ: ചൈനീസ് അംബാസിഡര്‍ താമസിച്ച പാകിസ്ഥാനിലെ ആഡംബര ഹോട്ടലില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. 12 ഓളം പേര്‍ക്ക് പരിക്കേറ്റതായി പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് എ.എഫ്.പിയോടു പറഞ്ഞു.

പാകിസ്ഥാനിലെ തെക്കു-പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ള ഹോട്ടലിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കുന്ന സമയത്ത് ചൈനീസ് സംഘം ഹോട്ടലില്‍ ഉണ്ടായിരുന്നില്ല.

ആഡംബര ഹോട്ടല്‍ ശൃംഖലയായ സെറീനയുടെ ക്വറ്റയിലുള്ള ഹോട്ടലിന്റെ കാര്‍ പാര്‍ക്കിംഗിലാണ് ആക്രമണമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ താലിബാന്‍ ഏറ്റെടുത്തതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

ചൈനീസ് അംബാസഡര്‍ നോങ് റോങ്ങിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമായിരുന്നു ഹോട്ടലില്‍ താമസിച്ചിരുന്നത്. സ്ഫോടന സമയം സംഘം യോഗത്തിനായി പുറത്തുപോയിരിക്കുകയായിരുന്നു. അതേസമയം, സംഭവത്തില്‍ ഇതുവരെ ചൈനീസ് എംബസി പ്രതികരിച്ചിട്ടില്ല.

ഹോട്ടല്‍ പാര്‍ക്കിംഗിലെ വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന ഐ.ഇ.ഡി പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top