Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് പാക്ക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. ഇന്ത്യയുമായി ചര്‍ച്ചയ്ക്കുള്ള സാധ്യതയെ പാക്കസ്ഥാന്‍ തള്ളിയിട്ടില്ല,എന്നാല്‍ ചര്‍ച്ചക്കുള്ള അന്തരീക്ഷം ഇന്ത്യ സാധ്യമാക്കുമെന്ന് കരുതുന്നില്ലെന്നും ഖുറേഷി പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞശേഷം ഇന്ത്യയുമായി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടില്‍നിന്നു പാക്കിസ്ഥാന്‍ പിന്‍മാറുകയാണെന്നും ഖുറേഷി വ്യക്തമാക്കി. ഇന്ത്യയുമായുള്ള ചര്‍ച്ചയ്ക്ക് മറ്റേത് ബാഹ്യ ഇടപെടലും വിലമതിക്കപ്പെടും. ഇന്ത്യയെ സമ്മര്‍ദത്തിലാക്കാന്‍ മറ്റു രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണെന്നും ഖുറേഷി കൂട്ടിച്ചേര്‍ത്തു.

കാഷ്മീര്‍ വിഷയത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാന് പിന്തുണ കിട്ടാത്ത സാഹചര്യത്തിലാണ് നിലപാട് മയപ്പെടുത്തി ഖുറേഷി രംഗത്തെത്തിയിരിക്കുന്നത്.

കശ്മീര്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് കഴിഞ്ഞ ദിവസം യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഭീകരവാദവും ആക്രമണവും അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചര്‍ച്ചയില്ലെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു.

പ്രകോപനപരമായ നിലപാട് പാക്കിസ്ഥാന്‍ തുടരുകയാണ്. തീവ്രവാദത്തില്‍ നിന്ന് പിന്മാറാന്‍ ഒരുക്കമല്ലെന്ന വിധമാണ് പാക്ക് പ്രധാനമന്ത്രിയുടേതടക്കമുള്ള പ്രസ്താവനകള്‍ പുറത്തുവരുന്നത്. ചര്‍ച്ച വേണമെന്ന യൂറോപ്യന്‍ യൂണിയന്‍ നിലപാട് അംഗീകരിക്കുന്നു. പക്ഷേ തീവ്രവാദം അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്നും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു.

Top