News Desk

2021-03-17 05:40:33 pm IST
ദോഹ: പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ് ദോഹയിലെത്തി. ഹ്രസ്വ സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ റഷീദ് അഹമ്മദ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിക്കുന്ന മിലിപ്പോള്‍ ഖത്തര്‍ 2021 ആഭ്യന്തര സുരക്ഷാ പ്രദര്‍ശനത്തില്‍ പങ്കെടുത്തു. 

ഖത്തറും പാകിസ്ഥാനും തമ്മിലെ ബാന്ധവം ശക്തമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം മിലിപ്പോള്‍ ഖത്തര്‍ പ്രദര്‍ശനം ഓരോ വര്‍ഷം കഴിയുന്തോറും മെച്ചപ്പെട്ട നിലവാരത്തിലേക്ക് എത്തുന്നതായി ചൂണ്ടിക്കാട്ടി. ഖത്തറിന്റെ കൊവിഡ് പ്രതിരോധ നടപടികളെ പ്രശംസിച്ച പാക് ആഭ്യന്തര മന്ത്രി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top