News Desk

2021-03-05 03:32:56 pm IST

ദോഹ: ഖത്തര്‍ സൈനികര്‍ക്കായി പരിശീലന കേന്ദ്രങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി സുബൈദ ജലാല്‍. പാകിസ്ഥാന്‍ സര്‍ക്കാര്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

പാകിസ്ഥാനിലെ ഖത്തര്‍ സ്ഥാനപതി ഷെയ്ഖ് സഊദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനിയുമായുള്ള പ്രതിരോധ മന്ത്രിയുടെ കൂടിക്കാഴ്ച പാക് റേഡിയോ കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്തിരുന്നു.

ഖത്തറും പാകിസ്ഥാനും തമ്മില്‍ ചരിത്രപരമായ ബന്ധമാണ് ഉള്ളതെന്നും ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ശക്തമായ ഉഭയകക്ഷി ബന്ധമാണ് ഇത്തരമൊരു തീരുമാനത്തിന് പാക് സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നതെ ന്നും പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി. 

ജനുവരിയില്‍ പാക് പട്ടാള മേധാവി ഖമര്‍ ജാവേദ് അല്‍ ബജ്വ ഖത്തറില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സന്ദര്‍ശനത്തിനിടെ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തുകയും സൈനിക രംഗത്ത് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കേണ്ടതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. 

പാകിസ്ഥാന്‍ ഗള്‍ഫിലെ തങ്ങളുടെ പരമ്പരാഗത സുഹൃത്തുക്കളായ സൗദി, യു.എ.ഇ എന്നിവരുമായി അകലം പാലിക്കുകയും ഖത്തറുമായി അടുക്കാന്‍ സാധ്യത തെളിയുകയുമാണ് പുതിയ നീക്കത്തിലൂടെ ഉണ്ടായിരുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top