Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നതിനിടയില്‍ പാക്ക് മന്ത്രിക്ക് ഷോക്കേറ്റു. പാക്ക് റെയില്‍വെ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദിനാണ് ഷോക്കേറ്റത്.

ഇസ്ലാമാബാദില്‍ ഒരു റാലിയില്‍ പ്രസംഗിക്കവെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സര്‍ക്കാര്‍ നടപടിയില്‍ നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നതിനിടയിലാണ് പാക്ക് മന്ത്രിയ്ക്ക് ഷോക്കേറ്റത്.

”നിങ്ങളുടെ ഉദ്ദേശം ഞങ്ങള്‍ക്ക് അറിയാം നരേന്ദ്രമോദി” എന്നുപറഞ്ഞ് പ്രസംഗം തുടങ്ങിയപ്പോഴാണ് മൈക്കില്‍ നിന്ന് ഷോക്കേറ്റത്. റാഷിദ് ഷോക്കേറ്റ് ഞെട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ഒക്ടോബറിലോ അതിനടുത്ത മാസങ്ങളിലോ പാക്കിസ്ഥാനും ഇന്ത്യയുമായി യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന് റാഷിദ് പ്രഖ്യാപിച്ചത്. അതേസമയം ഇന്നലെ കശ്മീരിന് പിന്തുണ പ്രഖ്യാപിച്ച് ജനങ്ങളോട് തെരുവിലിറങ്ങാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ആഹ്വാനം ചെയ്തിരുന്നു.

Top