Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ന്യൂഡല്‍ഹി:പാക്ക് വ്യോമ മാര്‍ഗ്ഗത്തിലൂടെ പറക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിമാനത്തിന് അനുമതി നിഷേധിച്ചതായി വാര്‍ത്താ ഏജന്‍സി. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ചാണ് ഏജന്‍സി വാര്‍ത്ത നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് അനുമതി നിഷേധിച്ചതെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി അറിയിച്ചു. ഐസ്‌ലാന്‍ഡില്‍ പോകുന്നതിനായി ഇന്ത്യന്‍ രാഷ്ട്രപതി പാക്ക് വ്യോമപാത ഉപയോഗിക്കുന്നതിന് അനുമതി ചോദിച്ചു, എന്നാല്‍ അദ്ദേഹത്തിന് അനുമതി നല്‍കേണ്ടതില്ലെന്നാണ് തീരുമാനമെന്നും പാക്ക് വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ രാഷ്ട്രപതിക്ക് വ്യോമപാത നിഷേധിച്ച് കൊണ്ടുള്ള അസാധാരണ തീരുമാനം കശ്മീരിലെ സ്ഥിതി കണക്കിലെടുത്ത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അംഗീകരിച്ചതായും ഖുറേഷി അറിയിച്ചു.

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് രാംനാഥ് കോവിന്ദ് ഐസ്‌ലന്‍ഡിലേക്ക് പോകുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡ്, സ്ലൊവേനിയ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്. രാഷ്ട്ര നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചയില്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദമടക്കം ചര്‍ച്ചയാകും.

Top