Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഇസ്ലമാബാദ്: ദുര്‍ബലവും അസന്തുലിതവുമായ വളര്‍ച്ച പാകിസ്ഥാനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). ശക്തമായ പരിഷ്‌കാരങ്ങളിലൂടെ മാത്രമേ ഈ നിര്‍ണായക ഘട്ടത്തില്‍ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ എന്ന് ഐഎംഎഫിന്റെ ആക്ടിങ് ചെയര്‍മാന്‍ ഡേവിഡ് ലിപ്ടണ്‍ പറഞ്ഞു.

ശേഖരത്തിലുള്ള 800 കോടി ഡോളര്‍കൊണ്ട് ഒരു വര്‍ഷവും ഏഴു മാസവും ഇറക്കുമതിക്കുമാത്രമേ തികയൂ എന്ന് കാണിച്ച് കഴിഞ്ഞ ആഗസ്തില്‍ പാക്കിസ്ഥാന്‍ ഐഎംഎഫിനെ സമീപിച്ചിരുന്നു. പ്രതിസന്ധി മറികടക്കാന്‍ 600 കോടി ഡോളര്‍ ഐഎംഎഫ് നല്‍കിയിരുന്നു. രാജ്യത്തിന്റെ നയങ്ങളില്‍ മാറ്റം വരുത്തണമെന്നും സാമൂഹ്യപദ്ധതികള്‍ക്കായി കൂടുതല്‍ പണം ചെലവിടണമെന്നും ലിപ്ടണ്‍ പാക്കിസ്ഥാന് നിര്‍ദേശം നല്‍കി.

Top